തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്‌തേക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി അനുമതി തേടി ബെഹ്‌റ സര്‍ക്കാരിനെ സമീപിച്ചു.
സംസ്ഥാനത്തെ ഡിജിപി സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയെ പോലെയാണ് പെരുമാറുന്നത് എന്നായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം. ഇതിനെതിരെയാണ് ബെഹ്‌റ മാനനഷ്ട കേസ് ഫയല്‍ ചെയ്യാന്‍ നീക്കം നടത്തുന്നത്
Discussion about this post