മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് അമ്മയ്ക്കും മകനും പരിക്ക്; സംസ്ഥാനത്ത് ഏപ്രില്‍ 23 വരെ ഇടിമിന്നല്‍ മുന്നറിയിപ്പ്

. വേങ്ങത്താനം തടത്തില്‍ മഞ്ജു(42) മകന്‍ 15 വയസുകാരന്‍ അരവിന്ദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കോട്ടയം: ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പിനെ തുടര്‍ന്ന് ഇന്ന് മുതല്‍ ഏപ്രില്‍ 23 വരെ സംസ്ഥാനത്ത് ഇടിമിന്നല്‍ മുന്നറിയിപ്പ്.

മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് അമ്മയ്ക്കും മകനും പരിക്കേറ്റു. വേങ്ങത്താനം തടത്തില്‍ മഞ്ജു(42) മകന്‍ 15 വയസുകാരന്‍ അരവിന്ദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version