തൃശൂര്‍: തൃശ്ശൂരില്‍ കനത്ത മഴയെ തുടര്‍ന്ന് വീട്ടിലെത്താന്‍ ഓട്ടോറിക്ഷയില്‍ കയറിയ യുവതിയെ സംഘം ചേര്‍ന്ന് അപമാനിക്കാന്‍ ശ്രമം. ഒളരിയിലെ ബാറിന് സമീപത്ത് വെച്ചാണ് സംഭവം. എറണാകുളത്ത് ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമം നടന്നത്.
ഭാവിവരനെ കാണാന്‍ യുവതി തൃശ്ശൂരില്‍ എത്തിയപ്പോഴായിരുന്നു സംഭവം. യുവതിയുടെ പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. ഓട്ടോ ഡ്രൈവര്‍ അഞ്ചേരി സ്വദേശി ചൂണ്ടയില്‍ വീട്ടില്‍ അജീഷ് (49), കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഓട്ടോ ഡ്രൈവര്‍ക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും കേസുണ്ട്.
Discussion about this post