തിരുവനന്തപുരം: ഞെട്ടിക്കുന്ന ഇംഗ്ലീഷ് പദപ്രയോഗങ്ങളിലൂടെ ലോകശ്രദ്ധനേടിയ രാഷ്ട്രീയ നേതാവാണ് ശശി തരൂര്‍. നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകള്‍ അനായാസമായി പ്രയോഗിക്കുന്ന തരൂര്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള സത്യവാങ്മൂലത്തിലെ വരുത്തിയ അക്ഷരപ്പിശകാണ് സൈബര്‍ ലോകത്ത് ശ്രദ്ധേയമാകുന്നത്.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ശശി തരൂര്‍ നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളിലാണ് പിശക് സംഭവിച്ചിരിക്കുന്നത്.
ശശി തരൂര്‍ എന്ന പേരിന് പകരം ‘ഷാഹി തരൂര്‍’ (Shahi Tharoor) എന്നാണ് ഒരിടത്ത് എഴുതിയിരിക്കുന്നത്. മൂന്ന് സെറ്റ് സത്യവാങ്മൂലത്തില്‍ ഒരിടത്താണ് തെറ്റ് സംഭവിച്ചിരിക്കുന്നത്. മറ്റൊരു സത്യവാങ്മൂലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേര് നല്‍കിയതിലും പിഴവ് സംഭവിച്ചിട്ടുണ്ട്. ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്’ എന്നതിനു പകരം ‘ ഇന്ത്യന്‍ നാഷണ കോണ്‍ഗ്രസ് (Indian Nationa Congress) എന്നാണ് സത്യവാങ്മൂലത്തില്‍ കൊടുത്തിരിക്കുന്നത്.
മാത്രമല്ല ശശി തരൂരിന്റെ വിദ്യാഭ്യാസ യോഗ്യത വ്യക്തമാക്കുന്നതിലും പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതിനെ പിഴവായി കണക്കാക്കാന്‍ കഴിയില്ല. സത്യവാങ്മൂലത്തില്‍ ഒപ്പിടുക മാത്രമാകും സ്ഥാനാര്‍ഥികള്‍ ചെയ്യുക. വസ്തുതാപരമായ തെറ്റുകള്‍ മാത്രമേ പ്രശ്നമാകൂ എന്നിരിക്കെ ഈ പിഴവുകള്‍ സ്ഥാനാര്‍ത്ഥിയെ ബാധിക്കുകയില്ല.
Discussion about this post