രാജപുരം: ആധാര്‍ തുണയായത് ഈ വയോധികയ്ക്ക്. നഷ്ടപ്പെട്ടെന്ന് കരുതിയ കുടുംബത്തെ ബാകി ഐത്തു എന്ന എണ്‍പത്തി ഒന്നുകാരിയ്ക്ക് തിരിച്ചുകിട്ടി. ഹൊസങ്കടി സ്വദേശിനിയാണ് ഈ അമ്മ. ഇതോടെ കരളലിയിപ്പിക്കുന്ന കഥ സന്തോളത്തിന് വഴിമാറി.
മാര്‍ച്ച് 27നു വീട്ടില്‍നിന്നും മരുന്ന് വാങ്ങാന്‍ പോയതാണ് ബാകി ഐത്തു എന്നാല്‍ തന്റെ മറവി രോഗം എല്ലാം അവതാളത്തിലാക്കി. തിരിച്ച് വീട്ടിലേക്ക് പോകാനുള്ള വഴി അറിയാതെ മഞ്ചേശ്വരത്ത് വിഷമിച്ച് ഇരിക്കുകയായിരുന്നു ആ വയോധിക. അങ്ങനെ ഇരിക്കുമ്പോഴായിരുന്നു സഹായത്തിന് പോലീസുകാര്‍ ആ വഴി വന്നത്. ശേഷം ഇവര്‍ കള്ളാര്‍ പെരുമ്പിള്ളിയിലെ ബത്ലഹേം ആശ്രമത്തിലെത്തിച്ചു. ആശ്രമത്തിലുള്ള ഓര്‍മക്കുറവുള്ള ബാകി കഴിഞ്ഞഅന്തേവാസികള്ക്ക് ആധാര്‍ എടുത്തുകൊടുക്കുന്ന പതിവുണ്ടായിരുന്നു.
ആശ്രമത്തില്‍ മൊത്തം 62 അന്തേവാസികളാണ് ഇപ്പോള്‍ ഉള്ളത്. ഇതില്‍ അവസാനം എത്തിയ നാലുപേര്‍ക്ക് ആധാര്‍ ഇല്ലാത്തതിനാല്‍ ആധാര്‍ എടുക്കാന്‍ കോളിച്ചാല്‍ അക്ഷയകേന്ദ്രത്തിലെ ജസ്റ്റിന് ആശ്രമത്തില്‍ എത്തുകയും ആധാര്‍ എടുക്കുന്ന സമയത്ത് ബാകി അമ്മയുടെ കൈ പരിശോധിക്കുമ്പോള്‍ നേരത്തെ ആധാര്‍ എടുത്തതായി കാണിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അമ്മയുടെ വിലാസം കിട്ടിയത്. പിന്നീട് ഹൊസങ്കടിയില്‍ ഉള്ള കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയും അവര്‍ വന്ന് അമ്മയെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു.
അമ്മയുടെ മൂന്ന് മക്കളും മരിച്ചത് മൂലം ഉണ്ടായ മാനസികാഘാതമാണ് അമ്മയുടെ ഓര്‍മശക്തി നഷ്ടപ്പെടാന്‍ കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ ആധാറിലൂടെ യുവതലമുറയ്ക്ക് ഒരു സന്ദേശം കൂടി നല്‍കുകയാണ് ഈ കുടുംബാംഗങ്ങള്‍. ബാകി അമ്മയെ കണ്ടപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റുന്നതിലുമപ്പുറത്തായിരുന്നു എന്ന് ആശ്രമം നടത്തിപ്പുകാരനായ പീറ്ററിന്റെ ഭാര്യ ഷൈജ പറഞ്ഞു. അമ്മയെ നഷ്ടപ്പെട്ടതില്‍ അതീവ ദുഖിതരായിരുന്നു ഇവര്‍
Discussion about this post