തൃശ്ശൂര്‍: തകര്‍പ്പന്‍ ഡയലോഗുകളുമായാണ് തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. തൃശ്ശൂരില്‍ സംഘടിപ്പിച്ച പ്രചാരണ പരിപാടിയിലാണ് മാസ് ഡയലോഗുകളുമായി താരം ജനങ്ങളെ കൈയ്യിലെടുത്തത്.
‘നിങ്ങള്‍ എനിക്ക് തൃശ്ശൂര്‍ തരണം, എനിക്ക് വേണം തൃശ്ശൂരിനെ…’ എന്ന് തുടങ്ങിയാണ് സുരേഷ് ഗോപി തന്റെ പ്രസംഗം തുടങ്ങിയത്.
കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ച ആശയങ്ങളിലൂടെ കേഴുന്ന ജനവിഭാഗത്തിന്റെ മനസ്സിലുള്ള വിഷയങ്ങളുടെ മുഖച്ഛായ തന്നെ മാറ്റുന്ന പുതുരേഖ സൃഷ്ടിക്കും. തനിക്ക് ഒരിക്കലും ഒരു രാഷ്ട്രീയക്കാരനാകാന്‍ സാധിക്കില്ലെന്നും താന്‍ ആ പഴയ മനുഷ്യനായ് തന്നെ തുടരുമെന്നും സുരേഷ് ഗോപി പ്രചാരണ വേളയില്‍ പറഞ്ഞു.
രാഷ്ട്രീയത്തില്‍ ഇറങ്ങിയാലും താന്‍ സിനിമയില്‍ അഭിനയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരത് ചന്ദ്രനും ചാക്കോച്ചിയും ലാല്‍ കൃഷ്ണ വിരാടിയാരും വരുമെന്നും ആ കഥാപാത്രങ്ങളെ ചങ്ങലയിടാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കില്ലെന്നും പറഞ്ഞ അദ്ദേഹം ആ കഥാപാത്രങ്ങള്‍ ജനങ്ങളുടെ ശബ്ദം സംസാരിക്കുമെന്നും പറഞ്ഞു.