മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമം നടക്കുന്നു, അത്തരക്കാരെ സമൂഹം ഒറ്റപ്പെടുത്തണം ; മുഖ്യമന്ത്രി

പോലീസിനെ തന്നെ ചേരിതിരിക്കാന്‍ ശ്രമിക്കുന്നുവെന്നും പോലീസിനെ നിര്‍വീര്യമാക്കാനുളള നടപടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കണ്ണൂര്‍: കേരളത്തിന്റെ മത നിരപേക്ഷത തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഇത്തരം ശ്രമം നടത്തുന്നവരെ ജനാധിപത്യ സമൂഹം ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതോടൊപ്പം പോലീസിനെ തന്നെ ചേരിതിരിക്കാന്‍ ശ്രമിക്കുന്നുവെന്നും പോലീസിനെ നിര്‍വീര്യമാക്കാനുളള നടപടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒറ്റപ്പെട്ട ആക്രമണങ്ങളുടെ പേരില്‍ പൊലീസുകാര്‍ പതറരുതെന്നും മതനിരപേക്ഷതയ്‌ക്കെതിരെ നില്‍ക്കുന്നവര്‍ നാടിന്റെ സമാധാനം തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് വഴി ആളുകളെ ഭിന്നിപ്പിക്കാനും ശ്രമമുണ്ടാകുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

മതത്തെയും ജാതിയെയും ചില ആളുകള്‍ ദുരുപയോഗം ചെയ്യുന്നു. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version