ആലപ്പുഴ: കുളവാഴയില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ കൈമാറുന്നതിനായി ആലപ്പുഴ എസ്ഡി കോളേജ് കെനിയന്‍ ഏജന്‍സിയുമായി ധാരണാപത്രം ഒപ്പുവെച്ചു.
കോളേജിലെ ജലവിഭവ ഗവേഷണകേന്ദ്രവും നെയ്റോബി ആസ്ഥാനമായുള്ള ആഫ്രിക്കന്‍ ഡെവലപ്മെന്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സി ലിമിറ്റഡുമാ(എഡിഎഫ്സി)യാണ് ധാരണയിലായത്. അഞ്ചുവര്‍ഷമാണ് കാലാവധി.
കോളേജിലെ ജലവിഭവ ഗവേഷണകേന്ദ്രം മുഖ്യഗവേഷകനായ ഡോ. ജി നാഗേന്ദ്രപ്രഭു, പ്രിന്‍സിപ്പല്‍ ഡോ. പിആര്‍ ഉണ്ണികൃഷ്ണപിള്ള ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. കെ രഘുനാഥ് തുടങ്ങിയവരാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.
മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനം നല്‍കുന്നത് സംബന്ധിച്ചും ധാരാണാ പത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കെനിയന്‍ സംഘം കോളേജ് സന്ദര്‍ശിക്കും.
Discussion about this post