കൊല്ലം: വിമുക്തി മിഷന്റെ ഭാഗമായുള്ള ആദ്യ ഡീ-അഡിക്ഷന്‍ സെന്റര്‍ കൊല്ലം പരവൂരിലെ രാമറാവു സ്മാരകതാലൂക്ക് ആശുപത്രിയില്‍ ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ആറിയിച്ചു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഈ കാര്യം അറിയിച്ചിരിക്കുന്നത്.
‘ലഹരിക്കടിമപ്പെട്ടവരെ ചികിത്സിച്ച് ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരികയാണ് ഈ കേന്ദ്രങ്ങളുടെ ലക്ഷ്യം. എല്ലാ ജില്ലകളിലും ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഇത്തരം ഡീ-അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന്’ മുഖ്യമന്ത്രി പറഞ്ഞു.
‘മയക്കുമരുന്നുകള്‍ക്കും മറ്റു ലഹരിവസ്തുക്കള്‍ക്കും അടിമപ്പെട്ടവരെ ചികിത്സിക്കുന്നതിന് വിപുലമായ സൗകര്യങ്ങള്‍ ഇവിടങ്ങളില്‍ ഉണ്ടാകുമെന്നും. മെഡിക്കല്‍ ഓഫീസര്‍, സൈക്യാട്രിസ്റ്റ്, മുന്ന് വീതം സ്റ്റാഫ് നഴ്‌സുമാര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കര്‍ എന്നിവരുടെ സേവനം ഡീ-അഡിക്ഷന്‍ സെന്ററുകളില്‍ ലഭ്യമാകുമെന്നും’ അദ്ദേഹം അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘ലഹരി വര്‍ജ്ജനം, ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ഡീ-അഡിക്ഷന്‍ സെന്ററുകള്‍ക്ക് തുടക്കമിടുന്നു. വിമുക്തി മിഷന്റെ ഭാഗമായുള്ള ആദ്യ ഡീ-അഡിക്ഷന്‍ സെന്റര്‍ കൊല്ലം പരവൂരിലെ രാമറാവു സ്മാരകതാലൂക്ക് ആശുപത്രിയില്‍ ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കും.
ലഹരിക്കടിമപ്പെട്ടവരെ ചികിത്സിച്ച് ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരികയാണ് ഈ കേന്ദ്രങ്ങളുടെ ലക്ഷ്യം. എല്ലാ ജില്ലകളിലും ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഇത്തരം ഡീ-അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
മയക്കുമരുന്നുകള്‍ക്കും മറ്റു ലഹരിവസ്തുക്കള്‍ക്കും അടിമപ്പെട്ടവരെ ചികിത്സിക്കുന്നതിന് വിപുലമായ സൗകര്യങ്ങള്‍ ഇവിടങ്ങളില്‍ ഉണ്ടാകും. മെഡിക്കല്‍ ഓഫീസര്‍, സൈക്യാട്രിസ്റ്റ്, മുന്ന് വീതം സ്റ്റാഫ് നഴ്‌സുമാര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കര്‍ തുടങ്ങിയവരുടെ സേവനം ഡീ-അഡിക്ഷന്‍ സെന്ററുകളില്‍ ലഭ്യമാകും’
Discussion about this post