നിലയ്ക്കാത്ത ക്രൂരത; കണ്ണൂരില്‍ എട്ടു വയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ചു; അച്ഛന്‍ അറസ്റ്റില്‍

ഭാര്യക്കും മൂന്ന് മക്കള്‍ക്കുമൊപ്പം താമസിക്കുന്ന ഇയാള്‍ കുട്ടികളെ ഉപദ്രവിക്കുന്നത് പതിവായതോടെ അയല്‍വാസികളാണ് പോലീസില്‍ പരാതി നല്‍കിയത്.

കണ്ണൂര്‍: കണ്ണൂര്‍ അഴീക്കോടില്‍ കുട്ടികള്‍ക്ക് നേരെ അച്ഛന്റെ ക്രൂര മര്‍ദ്ദനം. പന്ത്രണ്ടും എട്ടും വയസ്സുള്ള കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. നീര്‍ക്കടവ് സ്വദേശി രാജേഷിനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യക്കും മൂന്ന് മക്കള്‍ക്കുമൊപ്പം താമസിക്കുന്ന ഇയാള്‍ കുട്ടികളെ ഉപദ്രവിക്കുന്നത് പതിവായതോടെ അയല്‍വാസികളാണ് പോലീസില്‍ പരാതി നല്‍കിയത്.

എട്ട് വയസുകാരിയെ നിലത്തടിക്കുകയും പന്ത്രണ്ട് വയസുകാരന്റെ കൈ പിടിച്ച് ഒടിക്കുകയും ചെയ്തതിന് പുറമെ കുട്ടികളെ ക്ലോസറ്റിലെ വെള്ളം കുടിപ്പിക്കുകയും ചെയ്തുവെന്നുമാണ് പരാതി.

സംഭവത്തില്‍ കുട്ടികളുടെ അമ്മയില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. പ്രതിക്കെതിരെ വധശ്രമം, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നിവയാണ് ചുമത്തിയിരിക്കുന്നത്. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതി രാജേഷിനെ റിമാന്റ് ചെയ്തു.

Exit mobile version