മോഹന്ലാലിനെ നായകനാക്കി, പൃഥ്വിരാജിന്റെ ആദ്യ സംവിധാനത്തില്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ വ്യാജ പതിപ്പ് പുറത്ത്. അസ്‌കര്‍ പൊന്നാനി എന്ന യുവാവാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് കാണുകയും പരസ്യമായി അതിന്റെ വീഡിയോ ഇട്ട് അഭിപ്രായപ്രകടനം നടത്തുകയും ചെയ്തത്.
സംഭവത്തില്‍ സൗദിയില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്കെതിരെ തക്കതായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ആശീര്‍വാദ് സിനിമാസ് വ്യക്തമാക്കി. ഇയാളുടെ വീഡിയോ സഹിതം പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ആശീര്‍വാദ് സിനിമാസ് കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സിനിമ എന്ന കലയോടും വ്യവസായത്തോടും ഇതില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് വരുന്ന പ്രവര്‍ത്തകരോടും ചെയ്യുന്ന വലിയ ചതിയാണ് ഇയാളെപ്പോലുള്ളവര്‍ ചെയ്യുന്നതെന്നും ഇത്തരം തെമ്മാടിത്തരങ്ങള്‍ ചെയ്യുന്നവരെ നേരിടാന്‍ മറ്റു പല മാര്‍ഗ്ഗങ്ങളും നോക്കി പരാജയപ്പെട്ടത് കൊണ്ടാണ് ഇങ്ങനെ ഒരു നടപടി സ്വീകരിച്ചതെന്നും ഇവരുടെ പോസ്റ്റില്‍ പറയുന്നു.
Discussion about this post