കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെഎം മാണിയുടെ വിയോഗത്തെ തുടര്‍ന്ന് കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശ ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ യുഡിഎഫ് തീരുമാനം.
ശബ്ദ പ്രചാരണം സമാപിക്കുന്ന ഞായറാഴ്ച വൈകിട്ട് പാലാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ പ്രാര്‍ത്ഥന നടത്തും. മറ്റ് ആറ് മണ്ഡലങ്ങളിലും പ്രചാരണ സമാപനം ശാന്തമായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മാണി ഏപ്രില്‍ 9നാണ് മരണമടഞ്ഞത്.
Discussion about this post