തിരുവനന്തപുരം: കടുക്കട്ടി ഇംഗ്ലീഷ് വാക്കുകള്‍ പ്രയോഗിച്ച് ആളുകളെ ഇടയ്ക്കിടയ്ക്ക് അമ്പരിപ്പിക്കുന്ന വ്യക്തിയാണ് ശശി തരൂര്‍ എംപി. എന്നാലിപ്പോള്‍ ആ വ്യക്തിയ്ക്ക് പറ്റിയ ഒരു അക്ഷര പിശകാണ് ഇപ്പോഴത്തെ സംസാര വിഷയം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ശശി തരൂര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ അക്ഷര തെറ്റുകളാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.
ശശി തരൂര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പേര് ഉള്‍പ്പെടെ തെറ്റായ രീതിയിലാണ് നല്‍കിയിരിക്കുന്നത്. ശശി തരൂര്‍ എന്ന പേരിന് പകരം ‘ശഹി തരൂര്‍’ എന്നാണ് എഴുതിയിരിക്കുന്നത്. മൂന്ന് സെറ്റ് സത്യവാങ്മൂലമാണ് ശശി തരൂര്‍ സമര്‍പ്പിച്ചിരുന്നത്. ഇതിലെ ഒരെണ്ണത്തിലാണ് ഇത്തരത്തില്‍ അക്ഷര തെറ്റുകള്‍ ഉള്ളത്.
ശശി തരൂര്‍ സമര്‍പ്പിച്ച മറ്റൊരു സത്യവാങ്മൂലത്തില്‍ പാര്‍ട്ടിയുടെ പേര് ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്’ എന്നതിനു പകരം ‘ ഇന്ത്യന്‍ നാഷണ കോണ്‍ഗ്രസ് എന്നാണ് കൊടുത്തിരിക്കുന്നത്. ശശി തരൂരിന്റെ വിദ്യാഭ്യാസ യോഗ്യത നല്‍കിയതിലും തെറ്റ് പറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post