ഭുവനേശ്വര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹെലികോപ്റ്ററില്‍ പരിശോധനകള്‍ കൂടാതെ രഹസ്യമായി കടത്തിയ പെട്ടിയില്‍ സംശയം ആവര്‍ത്തിച്ച് കോണ്‍ഗ്രസ്. ഇന്ത്യയിലെ ജനങ്ങള്‍ കാണാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്ന എന്താണു പ്രധാനമന്ത്രി നരേന്ദ്ര മോഡി ഹെലികോപ്റ്ററില്‍ കൊണ്ടുപോയതെന്നു കോണ്‍ഗ്രസ് ചോദിക്കുന്നു. ഒഡീഷയില്‍ പ്രധാനമന്ത്രി മോഡിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച തെരഞ്ഞെടുപ്പു നിരീക്ഷകനെ സസ്പെന്റ് ചെയ്ത നടപടിക്ക് പിന്നാലെയാണ് പ്രധാനമന്ത്രിയേയും ബിജെപിയേയും ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയത്.
തന്റെ ജോലി കൃത്യമായി ചെയ്ത ഒരു ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമ്മിഷന് സസ്പെന്‍ഡ് ചെയ്തിരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നു നിയമമുണ്ട്. പ്രധാനമന്ത്രിയുടെ വാഹനം പരിശോധിക്കുന്നതിനു വിലക്കില്ല. ഇന്ത്യ കാണാന്‍ പാടില്ലാത്ത എന്താണു മോഡി ഹെലികോപ്റ്ററില്‍ കൊണ്ടുപോയത്?” കോണ്‍ഗ്രസ് ട്വീറ്റ് ഇങ്ങനെ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ അസ്വഭാവികതയുണ്ടെന്നും കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.
ചൊവ്വാഴ്ച ഒഡീഷയിലെ സംബല്‍പുരിലെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററാണു തെരഞ്ഞെടുപ്പ് നിരീക്ഷകന് മുഹമ്മദ് മൊഹസിന്‍ പരിശോധനയ്ക്കു വിധേയമാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമല്ല നടപടിയെന്നും എസ്പിജി സുരക്ഷയുള്ളവരെ പരിശോധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കാണിച്ചാണു തെരഞ്ഞെടുപ്പ് കമ്മീഷന് മൊഹസിനെതിരെ നടപടിയെടുത്തത്.
എന്നാല്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് എന്നിവരുടെ ഹെലികോപ്റ്ററുകള്‍ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു.
An official was suspended by ECI for doing his job of inspecting vehicles.
The rule cited governs the use of official vehicles for campaigning. It 𝑫𝑶𝑬𝑺 𝑵𝑶𝑻 exempt PM's vehicle from being searched.What is Modi carrying in the helicopter that he doesn't want India to see? pic.twitter.com/apDdhgSMJB
— Congress (@INCIndia) April 18, 2019
Discussion about this post