കിണറ്റില്‍ വീണ അണ്ണാന്‍ കുഞ്ഞിനെ രക്ഷിക്കാനായി ഇറങ്ങിയ മൂന്ന് പേര്‍ മരണത്തിന് കീഴടങ്ങി. പാലക്കാട് കൊപ്പം സ്വദേശികളായ മൂന്നു പേരാണ് മരിച്ചത്. കിണറ്റില്‍ ശ്വാസം മുട്ടി വീണ ഇവരെ നാട്ടുകാര്‍ പുറത്തെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവരുടെ വേര്‍പാടില്‍ വേദന പങ്കുവെച്ച് തിരക്കഥാകൃത്തും എഴുത്തുകാരനുമായ കെ വി അനിലിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഒരു അണ്ണാന്‍കുഞ്ഞും മൂന്ന് മനുഷ്യ ജീവനുകളും
വിഷുത്തലേന്ന് ആയിരുന്നു അത്. വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ അണ്ണാന്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ മൂന്ന് ചെറുപ്പക്കാര്‍ കിണറ്റില്‍ ഇറങ്ങിയത്. പാലക്കാട് ജില്ലയിലെ തൃത്താല കൊപ്പം പത്താം വാര്‍ഡിലെ സുരേഷിന്റെ വീട്ടിലെ കിണറ്റില്‍ ഞായറാഴ്ച രാവിലെയാണ് അണ്ണാന്‍ കുഞ്ഞ് വീണത്. അണ്ണാന്‍ കുഞ്ഞിനെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങിയ സുരേഷ് അബദ്ധത്തില്‍ കിണറ്റില്‍ വീണു. സുരേഷിനെ രക്ഷിക്കാനായിട്ടാണ് അയല്‍വാസികളും സഹോദരന്‍മാരുമായ കൃഷ്ണന്‍കുട്ടിയും സുരേന്ദ്രനും കിണറ്റില്‍ ഇറങ്ങിയത്. മൂന്നു പേരും ഇന്ന് ഭൂമിയില്‍ ഇല്ല. മരിച്ചവര്‍ നക്ഷത്രങ്ങളാവുന്നു എന്നു കേട്ടിട്ടുണ്ട്. ഇവിടെ ഇവര്‍ ദൈവങ്ങള്‍ ആവുന്നു. ആര്‍ക്കും വേണ്ടാത്ത ഒരു അണ്ണാന്‍ കുഞ്ഞിന് വേണ്ടി ഇവര്‍ ബലി നല്‍കിയത് അവരുടെ ജീവനുകളാണ്. അത്താണി അറ്റ് പോയത് മൂന്ന് കുടുംബങ്ങളുടെയാണ്.രാഷ്ട്രീയത്തിന്റെ പേരില്‍ …മതത്തിന്റെ പേരില്‍…. ജീവന്റെ ഞരമ്പുകള്‍ നിര്‍ദാക്ഷണ്യം അറുത്തു വിടുന്നവരുടെ ഇടയില്‍ …പ്രണയം പെട്രോളൊഴിച്ച് കത്തിക്കുന്നവരുടെ ഇടയില്‍ …നടു റോഡില്‍ ചോരയില്‍ കുളിച്ചു പിടയുന്ന ജീവനൊപ്പം സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയിലിട്ട് വൈറലാക്കുന്നവര്‍ക്ക് ഇടയില്‍…ഏഴു വയസ്സുകാരനെ ഭിത്തിയിലടിച്ചും…സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ പട്ടിണിക്കിട്ടും കൊല്ലുന്നവരുടെ ഇടയില്‍ …
സുഹൃത്തുക്കളേ നിങ്ങള്‍ എനിക്ക് ദൈവമാണ്.നിങ്ങളെ ഞാന്‍ നേരില്‍ കണ്ടിട്ടില്ല.ദൈവത്തെയും ഞാന്‍ നേരില്‍ കണ്ടിട്ടില്ല.ഭൂമിയിലെ ചില ദൈവങ്ങള്‍ സ്വര്‍ഗ്ഗത്തിലെദൈവങ്ങളെക്കാള്‍ വലുത് ആവുന്നു…ചില നേരങ്ങളില്‍ …
Discussion about this post