തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ. ഒക്ടോബര്‍ പകുതിയോടെ എത്തേണ്ട തുലാവര്‍ഷം ഈ വര്‍ഷം പതിനഞ്ച് ദിവസത്തോളം വൈകിയാണ് എത്തിയത്. മിക്ക ജില്ലകളിലും ഇടിയോടു കൂടിയ മഴയാണ്. മഴ 6 ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും തുടര്‍ച്ചയായി രൂപംകൊണ്ട ചുഴലിക്കാറ്റും ആവര്‍ത്തിച്ചുള്ള ന്യൂനമര്‍ദ്ദവുമാണ് കേരളത്തില്‍ തുലാമഴ വൈകാന്‍ കാരണമായത്. ഡിസംബര്‍ പകുതിവരെ തുലാവര്‍ഷം തുടരുമെന്നാണ് വിലയിരുത്തല്‍.
Discussion about this post