തിരുവനന്തപുരം: ഹൃദയ ചികിത്സയ്ക്കായി മംഗലാപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ച നവജാതശിശുവിന് ഇന്ന് ശസ്ത്രക്രിയ നടത്തും. വിദഗ്ധ പരിശോധനയ്ക്ക് ശേഷം ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. രക്തപരിശോധനയുടെ അന്തിമ ഫലം വന്ന ശേഷം ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
ഹൃദയവാല്‍വിന്റെ തകരാറിന് പുറമെ കുഞ്ഞിന് ഹൃദയത്തില്‍ ദ്വാരവുമുണ്ട്. ഹൃദയത്തിനുള്ള ഈ വൈകല്യങ്ങള്‍ അല്ലാതെ വേറെയും പ്രശ്നങ്ങളുള്ളതിനാല്‍ അപകട സാധ്യതയേറിയ ശസ്ത്രക്രിയയാകും ഇതെന്നും ആശുപത്രി പുറത്ത് ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. ഹൃദയത്തിന്റെ ന്യൂനതകള്‍ കുഞ്ഞിന്റെ മറ്റ് അവയങ്ങളേയും ബാധിച്ച സ്ഥിതിയാണ്.
അതേസമയം, ഇരുപത്തിനാല് മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ അല്‍പ്പം സ്ഥിരത ഉണ്ടായിട്ടുണ്ടെന്നും ആശുപത്രി ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
Discussion about this post