കല്‍പ്പറ്റ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളത്തിന് അഭിമാനമായി മികച്ച വിജയം സ്വന്തമാക്കിയ വയനാട് സ്വദേശിനി ശ്രീധന്യയെ നേരിട്ടെത്തി അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി. 410-ാം റാങ്കോടെയാണ് വയനാട്ടിലെ കുറിച്യര്‍ വിഭാഗത്തില്‍ നിന്നുള്ള സുരേഷ് -കമല ദമ്പതികളുടെ മകളായ ശ്രീധന്യ വിജയിച്ചത്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ ആദിവാസി പെണ്‍കുട്ടിയാണ് ശ്രീധന്യ. പഠിച്ച സ്‌കൂളില്‍ വച്ചുതന്നെ രാഹുലിന്റെ ആദരം ശ്രീധന്യ ഏറ്റുവാങ്ങി.
ശ്രീധന്യയുടെ അച്ഛനും അമ്മയും സഹോദരനും രാഹുലിന കാണാനെത്തിയിരുന്നു. ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍ തുടങ്ങിയവരും രാഹുലിന് ഒപ്പമുണ്ടായിരുന്നു. ഏറെ നേരം രാഹുലുമായും ഉമ്മന്‍ചാണ്ടിയുമായും ശ്രീധന്യ സംസാരിച്ചു.
നേരത്തെ, പരീക്ഷാഫലം വന്ന ദിവസം ശ്രീധന്യയെ ഫോണില്‍ വിളിച്ച് രാഹുല്‍ അഭിനന്ദനം അറിയിച്ചിരുന്നു. കഠിനാധ്വാനവും ആത്മസമര്‍പ്പണവുമാണ് ശ്രീധന്യയെ വിജയത്തിലെത്തിച്ചതെന്ന് രാഹുല്‍ പറഞ്ഞു.
Discussion about this post