ശബരിമല: ചിത്തിര ആട്ടത്തിന് നടതുറക്കുമ്പോഴുള്ള സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി ശബരിമലയില്‍ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ ഭരണ കൂടമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെ രാത്രി മുതല്‍ ആറാം തീയതി രാത്രി വരെയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത് . പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ നാളെ രാത്രി മുതല്‍ ചട്ടം 144 നിലവില്‍ വരും.
ചിത്തിര ആട്ടത്തിനായി നവംബര്‍ അഞ്ചിനാണ് നടതുറക്കുന്നത്. നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചുമണിക്ക് നട തുറന്ന് ആറാം തീയതി നട അടക്കും. 29 മണിക്കൂറാണ് ചിത്തിര ആട്ടത്തിനായി നട തുറക്കുന്നത്.
തുലാമാസ പൂജകളുടെ ഭാഗമായി നട തുറന്നപ്പോഴും സംഘര്‍ഷ സാധ്യകള്‍ കണക്കിലെടുത്ത് ഈ നാലിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
Discussion about this post