നികുതിവെട്ടിച്ച് അനധികൃത ചരക്ക് കടത്ത്; മിന്നല്‍ പരിശോധനയില്‍ കുടുങ്ങിയത് 42 ടൂറിസ്റ്റ് ബസുകള്‍

കഴിഞ്ഞദിവസം കൊച്ചിയില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇലക്ട്രോണിക് സാധനങ്ങള്‍, തുണികള്‍, പൂക്കള്‍ തുടങ്ങിയവ നികുതി വെട്ടിച്ച് കടത്തിയിരുന്ന ടൂറിസ്റ്റ് ബസുകള്‍ പിടിയിലായത്.

കൊച്ചി: നികുതി നല്‍കാതെ അനധികൃതമായി ചരക്ക് കടത്തിയ 42 ഓളം ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. കഴിഞ്ഞദിവസം കൊച്ചിയില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇലക്ട്രോണിക് സാധനങ്ങള്‍, തുണികള്‍, പൂക്കള്‍ തുടങ്ങിയവ നികുതി വെട്ടിച്ച് കടത്തിയിരുന്ന ടൂറിസ്റ്റ് ബസുകള്‍ പിടിയിലായത്.

പിടിച്ചെടുത്ത വാഹനങ്ങളില്‍ നിന്നും 1.35 ലക്ഷം രൂപ പിഴ ഈടാക്കി. ഒപ്പം കേരള റോഡ് നികുതി അടയ്ക്കാതെ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു വാഹനത്തില്‍ നിന്ന് 1.83 ലക്ഷം രൂപയും നികുതി അടയ്ക്കാതെ ഓടിയ കാരവനില്‍ നിന്നും 80,000 രൂപയും പിഴ ഈടാക്കി.

ടൂറിസ്റ്റ് ബസുകളിലെ സിനിമാ പോസ്റ്ററുകള്‍ക്കും ലേസര്‍ ഷോകള്‍ക്കുമെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി ശക്തമാക്കിയതിന് പിന്നാലെയാണ് ടൂറിസ്റ്റ് ബസുകളില്‍ ഇത്തരം മിന്നല്‍പരിശോധനകള്‍ നടത്തിവരുന്നത്.
.

Exit mobile version