തിരുവനന്തപുരം: സ്ത്രീത്വത്തെ പരസ്യമായി അപമാനിക്കുന്ന രീതിയിലുള്ള വീഡിയോ പ്രചരിപ്പിച്ചതിന് കണ്ണൂര്‍ ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരനെതിരെ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. വീഡിയോയുമായി ബന്ധപ്പെട്ട് വന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫെയ്നിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സുധാകരനെതിരെ കേസെടുത്തത്.
തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടുള്ള വീഡിയോ സുധാകരന് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. ഒരു മിനിറ്റും 20 സെക്കന്റും ദൈര്‍ഘ്യവുമുള്ള വീഡിയോയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു
‘ആണ്‍കുട്ടി’യായവന് പോയാലാണ് കാര്യങ്ങള്‍ നടക്കുകയെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കെ സുധാകരന് തന്റെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തത്. ഈ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ, പാര്‍ലമെന്റില്‍ പ്രസംഗിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല.’ ‘ ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി’ എന്ന കുറിപ്പും വീഡിയോയ്ക്കൊപ്പം നല്‍കിയിട്ടുണ്ട്.
Discussion about this post