തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന നിര്‍ദേശം കാറ്റില്‍ പറത്തി പ്രധാനമന്ത്രി മോഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സിപിഎം പരാതി നല്കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് സിപിഎം പരാതി നല്‍കിയത്. എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റികള്‍ വഴിയും സിപിഎം നേരിട്ടുമാണ് പരാതി നല്‍കിയത്. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉന്നയിക്കരുതെന്നായിരുന്നു നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം പുറപ്പെടുവിച്ചിരുന്നത്.
എന്നാല്‍, തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം തന്നെ ചര്‍ച്ചയാക്കുമെന്നും വോട്ട് പിടിക്കുമെന്നുള്ള ബിജെപി നിലപാട് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു. പിന്നാലെ എത്തിയ ദേശീയ നേതൃത്വവും ഇതേ വിഷയത്തില്‍ തന്നെയാണ് പ്രസംഗങ്ങള്‍ നടത്തിയതും. കേരളത്തിലെത്തിയ പ്രധാനമന്ത്രി മോഡി ശബരിമല യുവതീപ്രവേശം പറയാതെ പറഞ്ഞു വോട്ട് തേടി വിവാദത്തിലുമായി. കോഴിക്കോട് നടത്തിയ പ്രസംഗത്തില്‍ ഈ വിഷയം കേരളത്തില്‍ മാത്രം ഒതുക്കാനല്ല പാര്‍ട്ടി ഉദ്ദേശിക്കുന്നതെന്ന് മോഡി തന്നെ വ്യക്തമാക്കുകയായിരുന്നു.
ചെന്നൈയിലും മംഗലാപുരത്തും പൊതുയോഗങ്ങളില്‍ മോഡി ശബരിമല വിഷയം ഉന്നയിച്ചിരുന്നു. ഇതും വിവാദത്തിലായിരിക്കുകയാണ്.
Discussion about this post