കൊച്ചി: ഹൃദയവാല്‍വിന് ഗുരുതര തകരാറുമായി മംഗലാപുരത്ത് നിന്നും കൊച്ചി അമൃത ആശുപത്രിയിലേയ്ക്ക് എത്തിച്ച 15 ദിവസം പ്രായമായ കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു. കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൃദയവാല്‍വിന്റെ ഗുരുതര തകരാറാണ് പ്രധാന വെല്ലുവിളി.
അതിനാല്‍ കുട്ടിയുടെ ശരീരത്തെ എത്രയും പെട്ടെന്ന് ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കാനാണ് ഡോക്ടര്‍മാര്‍ ശ്രമം നടത്തുന്നത്. വൃക്ക, കരള്‍, തലച്ചോറ് എന്നിവയുടെ പ്രവര്‍ത്തനം സാധാരണനിലയിലാക്കുകയും അണുബാധയില്ലെന്നു ഉറപ്പുവരുത്തുകയും ചെയ്ത ശേഷമാകും ശസ്ത്രക്രിയ നടത്തുകയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇന്ന് വൈകീട്ട് നാലരയോടെ ശസ്ത്രക്രിയയുടെ കാര്യത്തില്‍ തീരുമാനമാകുണ്ടാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിക്ക് കീഴിലാണ് കുട്ടിയുടെ ചികിത്സ നടക്കുക. ഇന്നലെ വൈകീട്ട് നാലരയ്ക്കാണ് 15 ദിവസം പ്രായമുള്ള കുഞ്ഞിനെ മംഗലാപുരത്ത് നിന്ന് അഞ്ചര മണിക്കൂര്‍ കൊണ്ട് കൊച്ചിയിലെ ആശുപത്രിയില്‍ എത്തിച്ചത്.
Discussion about this post