കൊല്ലം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് രാഷ്ട്രീയ പാര്‍ട്ടിയുടെ റാലിയില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥ പൗളിന് ജോര്‍ജിന് സസ്പെന്ഷന്. കൊല്ലം പേരയം ഗ്രാമപഞ്ചായത്തിലെ ഓഫീസ് അറ്റന്‍ഡന്റും ബൂത്ത് ലെവല്‍ ഓഫീസറുമാണ് പൗളിന് ജോര്‍ജ്. പൊതുനിരീക്ഷകന്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് ഇലക്ട്രല്‍ രജിസ്ട്രേഷന് ഓഫീസറായ കൊല്ലം തഹസീല്‍ദാര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടറാണ് നടപടി സ്വീകരിച്ചത്.
Discussion about this post