തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെ സന്ദര്‍ശിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്. തുലാഭാരത്തിനിടെ ത്രാസ് തലയില്‍ വീണ് പരുക്കേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന തരൂരിനെ ആശുപത്രിയിലെത്തിയാണ് കേന്ദ്ര പ്രതിരോധമന്ത്രി സന്ദര്‍ശിച്ചത്.
സന്ദര്‍ശനത്തിന് നന്ദി രേഖപ്പെടുത്തി തരൂരും രംഗത്തെത്തി. നിര്‍മ്മല സീതാരാമന് കാണിച്ച മാന്യത ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപൂര്‍വ്വമാണെന്ന് ട്വിറ്ററില്‍ കുറിച്ചു. ഇന്ന് പതിനൊന്ന് മണിയോടെ തരൂര്‍ ആശുപത്രി വിടും. പന്ത്രണ്ടരയ്ക്ക് ടെക്നോപാര്‍ക്കില്‍ നടക്കുന്ന സംവാദത്തിലും വൈകിട്ട് രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ തെരഞ്ഞെടുപ്പ് യോഗത്തിലും തരൂര്‍ പങ്കെടുക്കും.
പേരൂര്‍ക്കട ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം പതിനൊന്ന് മണിയോടെ തമ്പാനൂരിലെ ഗാന്ധാരിയമ്മന്‍ കോവില്‍ തുലാഭാര വഴിപാടിനായി എത്തിയ ശശി തരൂരിന് തുലാഭാരത്തിനിടെ പരിക്കേല്‍ക്കുകയായിരുന്നു. പഞ്ചസാര കൊണ്ടായിരുന്നു തുലാഭാരം. വിഎസ് ശിവകുമാര്‍ എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ ഒപ്പമുണ്ടായിരുന്നു.
വഴിപാടിനായി ത്രാസിലിരിക്കുമ്പോള്‍ ത്രാസിന്റ മുകളിലത്തെ കൊളുത്ത് ഇളകി തരൂരിന്റ തലയില്‍ വീണാണ് അപകടമുണ്ടായത്. ത്രാസ് പൊട്ടിവീണതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം തമ്പാനൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Touched by the gesture of @nsitharaman, who dropped by today morning to visit me in the hospital, amid her hectic electioneering in Kerala. Civility is a rare virtue in Indian politics – great to see her practice it by example! pic.twitter.com/XqbLf1iCR5
— Shashi Tharoor (@ShashiTharoor) April 16, 2019
Discussion about this post