കോട്ടയം: സംസ്ഥാനത്ത് കരയോഗ മന്ദിരങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ കടുത്ത പ്രതികരണവുമായി എന്‍എസ്എസ്. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് അറിയാമെന്നും എന്‍എസ്എസിനോട് തീക്കളി വേണ്ടെന്നും സെക്രട്ടറി ജി സുകുസുമാരന് നായര്‍ വ്യക്തമാക്കി.
ഇത്തരം നീക്കങ്ങള്‍ മുന്‍പും എന്‍എസ്എസിനു നേര്‍ക്ക് ഉണ്ടായിട്ടുണ്ടെന്നും ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും പ്രസ്താവനയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ദേവസ്വം നിയമനത്തില്‍ സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും സുകുമാരന്‍ നായര്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. സംവരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചത് ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
ദേവസ്വം നിയമനങ്ങളിലെ സംവരണത്തേക്കാള് ഇപ്പോള്‍ പ്രധാനം ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുക എന്നുള്ളതാണെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post