ന്യൂഡല്‍ഹി: കത്തുന്ന വേനലിന് ആശ്വാസമായി മഴ എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം വൈകില്ലെന്ന ആശ്വാസ വാര്‍ത്തയാണ് കേന്ദ്രം ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇത്തവണത്തെ മണ്‍സൂണ്‍ സാധാരണമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു.
കേരളത്തില്‍ ഉള്‍പ്പടെയുള്ള കാല വര്‍ഷത്തെക്കുറിച്ചുള്ള കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട പ്രവചനമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പസഫിക് സമുദ്രത്തില്‍ രൂപപ്പെടുന്ന എല്‍നിനോ പ്രതിഭാസത്തിനു ശക്തി കുറവായിരിക്കും. എല്‍നിനോ ശക്തിപ്പെട്ടാല്‍ വരള്‍ച്ച കൂടാനിടയുണ്ട്. എന്നാല്‍ കേരളത്തെ പ്രതികൂലമായി ബാധിക്കില്ലെന്നാണ് നിലവിലെ വിലയിരുത്തല്‍.
ജൂണ്‍ തുടങ്ങുന്നതോടെ എല്‍നിനോയെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 15 നു കാലവര്‍ഷം തുടങ്ങുന്ന തീയതി പ്രഖ്യാപിക്കും. ദീര്‍ഘകാല ശരാശരിയുടെ 96% മഴയാണ് പ്രതീക്ഷിക്കുന്നത്. കര്‍ഷകര്‍ക്ക് ആശ്വാസകരമാകും എന്നാണ് വിലയിരുത്തല്‍.
Discussion about this post