തൃശ്ശൂര്‍: വിഷു ദിവസമായ ഇന്ന് ക്ഷേത്രത്തില്‍ എത്തും വരെ കണ്ണ് തുറന്നില്ലെന്ന് തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. വീട്ടില്‍ വിഷുക്കണിവച്ച് രാവിലെ കണ്ണ് പൊത്തി, പോയി കണി കാണുന്നതാണ് തന്റെ ശീലം. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആയതിനാല്‍ വീട്ടില്‍ എത്താനായില്ല. അതിനാല്‍ രാവിലെ എഴുന്നേറ്റ് കുളിയും പ്രഭാതകര്‍മ്മങ്ങളുമെല്ലാം നടത്തിയത് കണ്ണ് തുറക്കാതെ ആണെന്ന് സുരേഷ് ഗോപി പറഞ്ഞു.
തുടര്‍ന്ന് നഗരത്തിലെ ഹോട്ടലില്‍ നിന്ന് അമ്പലത്തില്‍ എത്തുംവരെ താന്‍ കണ്ണുതുറന്നില്ലെന്നും തിരുവാമ്പാടി ഉണ്ണിക്കണ്ണനെ കണ്ടാണ് താന്‍ കണ്ണ് തുറന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശ്ശൂരിലെ പ്രവര്‍ത്തകര്‍ വലിയ മുന്നേറ്റം ഉണ്ടായിക്കിയിട്ടുണ്ടെന്നും ഈ ഊര്‍ജ്ജം വര്‍ദ്ധിച്ചു വര്‍ദ്ധിച്ച് ഒരു നല്ല ക്ലൈമാക്സിലേക്ക് എത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിനുവേണ്ടി താന്‍ തന്റെ ‘ഹൃദയക്കണ്ണ്’ സമര്‍പ്പിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
Discussion about this post