പാലക്കാട്: തെരഞ്ഞെടുപ്പ് അടുക്കും തോറും അക്രമങ്ങള്‍ അഴിച്ച് വിട്ട് ബിജെപി. വയോധികനേയും കുടുംബത്തേയും മര്‍ദ്ദിച്ചതായി പരാതി. പാലക്കാട് ചിറ്റൂരിലാണ് സംഭവം നടന്നത്. ആക്രമണത്തെ തുടര്‍ന്ന് ചിറ്റൂര്‍ പാലൂര് സ്വദേശി ചന്ദ്രശേഖരന്, ഭാര്യ ശോഭന എന്നിവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിഷുവിന് രാവിലെ അമ്പലത്തില്‍ പോയി വരുമ്പോള്‍ വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം.
തലയക്ക് മുറിവേറ്റ ചന്ദ്രശേഖരനെ അഡ്മിറ്റ് ചെയ്തു. പെരുവമ്പ് ബിജെപി മണ്ഡലം പ്രസിഡന്റ് ബിജുവും ഒരു സംഘം ആളുകളും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് ചന്ദ്രശേഖരന് പറഞ്ഞു.
Discussion about this post