കൊച്ചി: നാലാം ക്ലാസ് തുല്യതാ പരീക്ഷയില്‍ മിന്നുന്ന ജയം സ്വന്തമാക്കിയ കാര്‍ത്യായനിയമ്മയാണ് സോഷ്യല്‍മീഡിയയിലെ ഇപ്പോഴത്തെ താരം. 96ാം വയസില്‍ 98 മാര്‍ക്ക് നേടിയ കാര്‍ത്യായനിയമ്മയ്ക്കൊപ്പം മറ്റൊരാളുകൂടി താരമായി . അമ്മൂമയ്ക്കടുത്തിരുന്ന് പരീക്ഷയെഴുതിയ അപ്പൂപ്പന്.
കാര്‍ത്യായനി അമ്മയുടെ പേപ്പറില്‍ നോക്കിയിരിക്കുന്ന അപ്പൂപ്പനെ സോഷ്യല്‍ മീഡിയ കളിയാക്കി വിളിച്ചത് കോപ്പിയടിക്കാരന് അപ്പൂപ്പന് എന്നായിരുന്നു. എന്നാല്‍ ഈ അപ്പൂപ്പന് കിട്ടിയത് നൂറില്‍ 88 മാര്‍ക്കാണ്. ന്നാല് ആ അപ്പൂപ്പന് ആരാണെന്നറിഞ്ഞാല്‍ കേട്ടിരിക്കുന്നവര്‍ ഒന്ന് ഞെട്ടും. അത് അപ്പൂപ്പനല്ല കാര്‍ത്യാനിയമ്മയുടെ മരുമകനാണ്.
കാര്‍ത്യായനിയമ്മയുടെ സഹോദരിപുത്രിയുടെ ഭര്‍ത്താവാണ് രാമചന്ദ്രന്. പഠനത്തോടുള്ള ഇഷ്ടം മൂത്തപ്പോള്‍ ഇരുവരും ഒന്നിച്ചിരുന്ന് പഠിക്കാന്‍ തുടങ്ങുകയായിരുന്നു.
സാക്ഷരതാ മിഷന് നടത്തിയ നാലാംക്ലാസ് തുല്യത പരീക്ഷയിലാണ് കാര്‍ത്യായനിയമ്മയും രാമചന്ദ്രനും താരങ്ങളായത്.
പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ തൊണ്ണൂറ്റിയാറുകാരി കാര്‍ത്യായനിയമ്മയെ അഭിനന്ദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടെത്തി.നൂറില്‍ 98 മാര്‍ക്ക് നേടിയ കാര്‍ത്യായനിയമ്മയ്ക്ക് അദ്ദേഹം സര്‍ട്ടിഫിക്കറ്റ് നല്കി ആദരിച്ചു. ഇനി പത്താം ക്ലാസ് കൂടി ജയിച്ചിട്ട് കംപ്യൂട്ടര്‍ പഠിക്കണമെന്നാണ് കാര്‍ത്യായനിയമ്മയുടെ ആഗ്രഹം.
Discussion about this post