തിരുവനന്തപുരം: തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് തുരാഭാരം നടത്തുന്ന വേളയില്‍ ഉണ്ടായ അപകടത്തില്‍ വിശദീകരണവുമായി ക്ഷേത്രം അധികൃതര്‍ രംഗത്ത്. പഞ്ചസാര കൊണ്ടായിരുന്നു ശശി തരൂര്‍ തുലാഭാര വഴിപാട് നടത്തിയത്. നിര്‍ദ്ദേശം അനുസരിക്കാതെ പ്രവര്‍ത്തകര്‍ ആവശ്യത്തിലധികം പഞ്ചസാര തുലാഭാരത്തട്ടില്‍ എടുത്തുവച്ചെന്ന് ക്ഷേത്രം സെക്രട്ടറി ആര്‍പി നായര്‍ വിശദീകരിച്ചു. കൂടാതെ പ്രവര്‍ത്തകര്‍ ചങ്ങലയില്‍ പിടിച്ചു തൂങ്ങുകയും ചെയ്തു.ഗാന്ധാരിയമ്മന്‍ കോവിലിലാണ് തുലാഭാരം നടത്തിയത്.
ഇതിനിടെ ഭാരം താങ്ങാന്‍ വച്ചിരുന്ന സ്റ്റൂള്‍ ആരോ എടുത്തുമാറ്റിയെന്നും ക്ഷേത്രം സെക്രട്ടറി പറഞ്ഞു. പെട്ടെന്ന് ഭാരം വന്നപ്പോള്‍ ചങ്ങലയുടെ കൊളുത്ത് നിവര്‍ന്ന് ത്രാസ് പൊട്ടുകയായിരുന്നുവെന്നും ക്ഷേത്രം സെക്രട്ടറി പറഞ്ഞു.
ശശി തരൂരിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷം കൂടുതല്‍ പരിശോധനകള്‍ക്കായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. സിടി സ്‌കാന്‍ റിപ്പോര്‍ട്ട് പ്രകാരം ശശി തരൂരിന് കാര്യമായ പരുക്കില്ല. നാളെ മുതല്‍ തരൂരിന് പ്രചാരണത്തിന് ഇറങ്ങാന്‍ തടസ്സമില്ലെന്ന് തരൂരിനെ പരിശോധിച്ച ഡോ തങ്കരാജ് പറഞ്ഞു. തുലാഭാര ത്രാസ് പൊട്ടിവീണ് പരിക്കേറ്റ തരൂരിന് തലയില്‍ ആറ് തുന്നലുകള്‍ ഇടേണ്ടിവന്നിരുന്നു.
Discussion about this post