ചങ്ങനാശ്ശേരി: തെരഞ്ഞെടുപ്പിന് ഇനി 7 ദിവസം മാത്രം ബാക്കി നില്‍ക്കെ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം കൊഴുപ്പിക്കുന്നതോടൊപ്പം മുതിര്‍ന്നവരുടെ ആശിര്‍വാദവും വാങ്ങാന്‍ പോകുന്നുണ്ട്. തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി എന്‍എസ്എസ് ആസ്ഥാനത്തെത്തി. തെരഞ്ഞെടുപ്പിന് മുന്നോടിയായി അനുഗ്രഹം വാങ്ങാനാണ് എന്‍എസ്എസ് ആസ്ഥാനത്തെത്തിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി മുപ്പത്തഞ്ച് മിനിറ്റോളം സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി.
അച്ഛനും അമ്മയുമില്ലാത്ത തനിക്ക് അനുഗ്രമാണ് ജി സുകുമാരന്‍ നായര്‍ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. അതേസമയം
2015ല്‍ ഇറക്കി വിട്ടതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘അങ്ങനെ എത്രയെത്ര എപ്പിസോഡുകള്‍ ‘ജീവിതത്തിലുണ്ടാകാറുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ സുകുമാരന്‍ നായരുടെ അനുഗ്രഹം വാങ്ങുക എന്നത് തന്റെ കടമയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
Discussion about this post