തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെ ആശുപത്രിയിലേക്ക് മാറ്റി. തുലാഭാരം നടത്തുന്നതിനിടെ തുലാഭാര ത്രാസ് പൊട്ടി വീണായിരുന്നു അപകടം. തുലാഭാരം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. ത്രാസ് പൊട്ടി തലയില്‍ വീഴുകയായിരുന്നു. സ്ഥാനാര്‍ത്ഥിയുടെ തലയില്‍ പൊട്ടലുണ്ട്.
ഉടന്‍ പ്രവര്‍ത്തകര്‍ എല്ലാം ചേര്‍ന്ന് ആശുപത്രിയിലേക്ക് എത്തിച്ചു. തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ശശി തരൂരിന്റെ തലയില്‍ ആറ് സ്റ്റിച്ച് ഉണ്ട് .
രാവിലെയാണ് തിരുവവനന്തപുരത്തെ ഗാന്ധാരിയമ്മന്‍ കോവിലില്‍ ശശി തരൂര്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്.
Discussion about this post