തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ വര്‍ഗീയ മുഖം തുറന്ന് കാട്ടി പ്രചാരണം ശക്തമാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം, തലസ്ഥാനത്ത് ബിജെപി ജയിക്കുന്ന ചരിത്രം ഉണ്ടാകരുതെന്ന് ജില്ലാ നേതാക്കള്‍ക്ക് എഐസിസിയുടെയും കെപിസിസി പ്രസിഡന്റിന്റെയും കര്‍ശന നിര്‍ദേശം ഉണ്ട്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ പോലെ ഒരു നേതാവ് മത്സരിക്കുമ്പോള്‍ ആ പ്രഭാവം കേരളത്തില്‍ മൊത്തം അലയടിക്കണം എന്നും ജില്ലാ നേതാക്കള്‍ക്ക് നല്കിയ നിര്‍ദേശത്തില്‍ പറയുന്നു.
കുമ്മനത്തിന്റെ തീവ്രവര്‍ഗീയ നിലപാട് ശക്തമായി തുറന്നു കാട്ടാനാണ് എഐസിസിയുടേയും കെപിസിസിയുടേയും നിര്‍ദേശം. ഹിന്ദു ഐക്യവേദി പ്രസിഡന്റായിരിക്കെ മാറാട് കലാപം ഉള്‍പ്പടെ ഉള്ള വിഷയങ്ങളില്‍ കുമ്മനം സ്വീകരിച്ച വര്‍ഗീയ നിലപാടുകളും ഉയര്‍ത്തി കാട്ടണം എന്നും നിര്‍ദേശിച്ചിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍വാസ്നിക്കിന്റെ നേതൃത്വത്തില്‍ ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനം.
നിയോജകമണ്ഡലത്തിലുള്‍പ്പെടുന്ന മണ്ഡലം കമ്മിറ്റികള്‍ എല്ലാദിവസവും എഐസിസി നിരീക്ഷകനും കെപിസിസിക്കും റിപ്പോര്‍ട്ട് നല്‍കണമെന്നും യോഗത്തില്‍ നിര്‍ദേശം നല്കി. തിരുവനന്തപുരം മണ്ഡലത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രദേശികകോണ്ഗ്രസ് പ്രവര്‍ത്തകര്‍ പലരും വിട്ട് നില്ക്കുന്നു എന്ന ശശി തരൂരിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നേതാക്കള്‍ അടിയന്തര യോഗം ചേര്‍ന്നത്. തിരുവനന്തപുരത്തെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എഐസിസി പ്രത്യേക നിരീക്ഷകനെ നിയോഗിച്ചിട്ടുണ്ട്. പ്രതാരണപ്രവര്ത്തനങ്ങളില് പിഴവില്ലെന്ന് നേതാക്കള്‍ പറയ.ുമ്പോഴും ശശിതരൂര്‍ പരാജയപ്പെടുമോ എന്ന ഭീതി നേതത്വത്തിന് ഇപ്പോഴുമുണ്ട്.
തിരുവനന്തപുരത്ത് വിജയിക്കുമെന്നു പ്രചരണിപ്പിച്ച് കേരളത്തിലാകെ നേട്ടമുണ്ടാക്കാമെന്നാണു ബിജെപി കരുതുന്നതെന്നും നേതാക്കള്‍ വിലയിരുത്തി. ശബരിമല വിഷയം ബിജെപി ഉന്നയിച്ചാല്‍ അതിനെ ശക്തമായി നേരിടണമെന്നും നിര്‍ദേശമുണ്ട്. ഓരോ മണ്ഡലത്തിലേയും സമുദായനേതാക്കളെ ഉപയോഗിച്ചുകൊണ്ടുതന്നെ അതിനുള്ള ശ്രമവും നടത്തണം. അതേസമയം, ന്യൂനപക്ഷവോട്ടുകള്‍ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകരുതെന്നും നേതാക്കള്‍ നിര്‍േദശം നല്കി.
Discussion about this post