തലശ്ശേരി: മികച്ച ജീവകാരുണ്യപ്രവര്‍ത്തകനുള്ള പുരസ്കാരത്തിന് അര്‍ഹനായി ഐആര്‍പിസി ഉപദേശകസമിതി ചെയര്‍മാനും എല്‍ഡിഎഫ് വടകര മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ പി ജയരാജന്. ഐആര്‍പിസി ലഹരിമുക്തകേന്ദ്രത്തില്‍ നിന്ന് ചികിത്സനേടിയവരുടെ ഉണര്‍വ് സ്നേഹകൂട്ടായ്മയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
മദ്യത്തിനും ലഹരിക്കും അടിമകളായവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താനും കിടപ്പുരോഗികളെ പരിചരിക്കാനും നേതൃത്വം നല്കുന്ന പൊതുപ്രവര്‍ത്തകനെന്ന നിലയിലാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് പി ജയരാജന്. പ്രചാരണത്തിനായി ഇറങ്ങുന്ന നേതാവിന് ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്.
നെഞ്ചിലാണ് ജയരാജന് വാഴുന്നതെന്നാണ് പലരുടെയും അഭിപ്രായം. വിവാഹദിനത്തില്‍ പോലും ചങ്കിലേറ്റിയ പി ജയരാജന് ജയ് വിളിക്കുന്ന കല്യാണ ചെക്കന്റെയും കൂട്ടരുടെയും അടുത്തിടെയാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്. അത്രമേല്‍ നേതാവ് ജനമനസുകളില്‍ ഇടംപിടിച്ച് മുന്നേറുകയാണ്.
Discussion about this post