തൃശൂര്‍: ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന വിലക്കിനെതിരെ തൃശ്ശൂര്‍ എല്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. തത്കാലത്തേക്ക് മറ്റുള്ളവര്‍ പറഞ്ഞത് ശിരസാ വഹിക്കുന്നുവെന്നും പക്ഷേ അവസരം ഞങ്ങള്‍ക്കും വരുമെന്നും സുരേഷ് ഗോപി പറഞ്ഞു. സൂപ്പര്‍ഹിറ്റ് ചിത്രം കമ്മീഷണറുടെ 25ാം വാര്‍ഷികം തൃശൂര്‍ പുല്ലേഴി സെന്റ് ജോസഫ് വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പം ആഘോഷിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല പ്രചാരണ വിഷയമാക്കിയത് തന്റെ ഹൃദയവികാരം പങ്കു വെച്ചതാണെന്നും അപ്പോള്‍ തനിയ്ക്ക് മനസ്സിലായി ജനാധിപത്യത്തില്‍ ഹൃദയവികാരത്തിന് ഒരു വിലയുമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
Discussion about this post