തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് ശബരിമല കര്‍മ സമിതി രക്ഷാധികാരി സ്വാമി ചിദാനന്ദപുരി. ശബരിമല വിഷയം തെരഞ്ഞെടുപ്പ് കാലത്തു ജനങ്ങളെ ഓര്‍മപ്പെടുത്തും. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ശബരിമല കര്‍മ സമിതിക്കു ബാധകമല്ലെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമജപ പ്രതിഷേധത്തിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ ചിദാനന്ദപുരി വെല്ലുവിളിച്ചത്.
ശബരിമല സജീവ ചര്‍ച്ചയാക്കുക എന്നത് ലക്ഷ്യമിട്ടാണു സെക്രട്ടേറിയറ്റിന് മുന്നില്‍ നാമജപ പ്രതിഷേധം നടത്തുന്നത്. ശബരിമല തിരഞ്ഞെടുപ്പ് പ്രചാരണമാക്കും- പ്രതിഷേധത്തിന് നേതൃത്വം നല്കിയ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി വ്യക്തമാക്കി. അയ്യപ്പന്റെ ചിത്രവും നിലവിളക്കും വച്ചാണ് കര്‍മസമിതി നാമജപ പ്രതിഷേധം നടത്തിയത്.
അതേസമയം കര്മസമിതിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് എല്‍ഡിഎഫ് അറിയിച്ചു. കര്‍മസമിതി ഒരു മുഖമൂടിയാണെന്നും ആര്‍എസ്എസാണ് നാമജപത്തിന് പിന്നിലെന്നും എല്‍ഡിഎഫ് ആരോപിക്കുന്നത്.
നേരത്തെ, മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുതെന്ന് കാണിച്ച് ശബരിമല കര്‍മസമിതി ബാനറുകളും, വീടുകള്‍ കയറിയുള്ള നോട്ടീസ് വിതരണവും നടത്തിയിരുന്നു. ഇടത് മുന്നണിയുടെ പരാതിയെ തുടര്‍ന്ന് പല സ്ഥലത്ത് നിന്നും വിവാദമായ ഈ ബോര്‍ഡുകള്‍ പിന്നീട് നീക്കിയിരുന്നു. പിന്നാലെയാണ് കര്‍മ്മസമിതി തെരുവിലും പ്രചാരണം ശക്തമാക്കുന്നത്.
Discussion about this post