തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്. അയ്യന്റെ പേര് പറയും. അയ്യന്റെ പേര് പറഞ്ഞാല്‍ നടപടി എടുക്കുമെങ്കില്‍, തനിക്കെതിരെ നടപടി എടുക്കട്ടെ എന്നും ശോഭാ സുരേന്ദ്രന് വെല്ലുവിളിച്ചു. എന്നാല്‍ അയ്യന്റെ പേര് പറഞ്ഞ് വോട്ട് ചോദിക്കില്ലെന്നും ശോഭ സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
കൂടാതെ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെയും ശോഭാ സുരേന്ദ്രന് വിമര്‍ശിച്ചു. ടിക്കാറാം മീണ പിണറായിയുടെ ഓഫീസിന്റെയും എകെജി സെന്ററിന്റെയും ജോലിയാണ് എടുക്കുന്നതെന്നും ശോഭാ സുരേന്ദ്രന് ആരോപിച്ചു.
അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് കമ്മീഷനെ വെല്ലുവിളിച്ച് ശോഭാ സുരേന്ദ്രന് രംഗത്ത് വന്നിരിക്കുന്നത്.
നേരത്തെ അയ്യന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ചതിന് തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് രംഗത്ത് വന്നിരുന്നു. വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു.
Discussion about this post