കോഴിക്കോട്: ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കുമെന്ന് ആവര്‍ത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ വിഷയമാകുന്നത് ആര്‍ക്കും തടയാനാകില്ല എന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ പ്രധാനമന്ത്രി കോഴിക്കോട് എത്തിയപ്പോഴായിരുന്നു ശ്രീധരന് പിള്ളയുടെ വിവാദ പ്രസ്താവന.
‘ശബരിമലയോട് ബന്ധപ്പെട്ട വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രശ്നമാക്കും എന്ന് ആവര്‍ത്തിച്ച് നിങ്ങളെ എല്ലാം സാക്ഷി നിര്‍ത്തി ഇവിടെ പറയാന്‍ ആഗ്രഹിക്കുകയാണ്. അത് തടയാന്‍ ആരുണ്ട്’- ഇതായിരുന്നു ശ്രീധരന് പിള്ളയുടെ വിവാദ പ്രസാതാവന.
അതേസമയം ശബരിമല വിഷയം ഉയര്‍ത്തികാണിച്ച് ശബരിമല കര്‍മ്മസമിതി ഇപ്പോള്‍ നാമജപ പ്രതിഷേധം നടത്തുകയാണ്. ബിജെപിക്ക് പരോക്ഷമായി വോട്ട് നേടിക്കൊടുക്കുക എന്ന ലക്ഷ്യമാണ് ഈ പ്രതിഷേധത്തിന് പിന്നില്‍ എന്നാണ് വിമര്‍ശനം ഉയരുന്നത്.
Discussion about this post