തിരുവനന്തപുരം: സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. കഴിഞ്ഞ ദിവസം വര്‍ക്കല ബീച്ചിലെത്തിയ യുവാവിനെ സദാചാര പോലീസ് ചമഞ്ഞ് നാലുപേര്‍ തട്ടിക്കൊണ്ടുപോയി കൊള്ളയടിക്കുകയായിരുന്നു.
ഇന്നലെ വൈകീട്ട് ബീച്ചിലെത്തിയ യുവാവിനെ കൊലക്കേസ് പ്രതിയുള്‍പ്പെടെയുള്ള നാലംഗസംഘം ബലമായി കാറില്‍ പിടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്ന് വിജനമായ സ്ഥലത്ത് കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. അതിനുശേഷം കാറില്‍ കൊട്ടാരക്കരയില്‍ കൊണ്ടുപോയി.
പിന്നീട് യുവാവില്‍ നിന്നും പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നശേഷം ശേഷം റോഡില്‍ ഉപേക്ഷിച്ചു. യുവാവ് പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സംഭവം നടന്നതിന്റെ സമീപമുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികള്‍ സഞ്ചരിച്ച കാര്‍ തിരിച്ചറിയുകയും നാലുപേരെയും പോലീസ് പിടികൂടുകയും ചെയ്തു.
Discussion about this post