തൃശ്ശൂര്‍: തൃശ്ശൂര്‍ ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തെരഞഅഞെടുപ്പ് വാഹനമായ രഥത്തില്‍ പോലീസ് ജീപ്പ് ഇടിച്ചു. വാഹനം തകര്‍ന്നതില്‍ ഇന്നലെ മറ്റൊരു തുറന്ന വാഹനത്തിലായിരുന്നു സുരേഷ് ഗോപിയുടെ പര്യടനം.
അതേസമയം പോലീസ് ജീപ്പ് അമിത വേഗതയില്‍ എത്തി സുരേഷ് ഗോപി സഞ്ചരിക്കുന്ന രഥത്തിലിടിക്കുകയായിരുന്നുവെന്ന് ബിജെപി പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. എന്നാല്‍ അത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഒല്ലൂര്‍ പോലീസ് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട ഭാഗത്ത് പര്യടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സുരേഷ് ഗോപി രഥത്തിലുണ്ടായിരുന്നില്ല. രഥമില്ലാത്തതിനാല്‍ തുടര്‍ന്ന് തുറന്ന ജീപ്പില്‍ കുട പിടിച്ചാണ് സുരേഷ് ഗോപിയുടെ പര്യടനം. ഗുരുവായൂര്‍ മണ്ഡലത്തിലാണ് ഇന്നലെ പര്യടനം നടത്തിയത്.
Discussion about this post