തൃക്കാക്കരയില്‍ ഒരു രാജ്യാന്തര താലികെട്ട്; മാര്‍ജൂരിയുടെ കൈ പിടിച്ച് ജൂണ്‍!

കാക്കനാട്: കേരളത്തിലെ ജൂണിന് ഫിലീപ്പീന്‍സിലെ മാര്‍ജൂരി വധു. അബുദാബിയില്‍ ജോലി ചെയ്യുന്ന ഫിലിപ്പീന്‍സ് യുവതി മാര്‍ജൂരി ജൂണ്ടില്ല റൊസേക്യുവാണ് കേരളത്തിന്റെ മരുമകളായെത്തിയത്. തൃക്കാക്കര കുഴിക്കാട്ട് ക്ഷേത്രത്തിലായിരുന്നു മാര്‍ജൂരിയും ജൂണ്‍ മോഹനനനും തമ്മിലുള്ള വിവാഹം.

ഉണിച്ചിറ മോളത്തു മോഹനന്റേയും ശാന്തയുടേയും മകന്‍ ജൂണ്‍ മോഹനാണ് മാര്‍ജൂരിയെ കേരളത്തിലേക്ക് കൈപിടിച്ച് എത്തിച്ചത്. മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് മാര്‍ജൂരിയെ ജൂണ്‍ സ്വന്തമാക്കിയത്. ഫിലിപ്പീനി പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന ജൂണിന്റെ മോഹത്തിന് മാതാപിതാക്കളായ മോഹനനും ശാന്തയും സമ്മതം നല്‍കുകയായിരുന്നു. ജൂണിന്റെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു താലികെട്ട്. ക്ഷേത്രത്തിലെ ചടങ്ങിനു ശേഷം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. തോപ്പില്‍ സ്‌കൂളില്‍ നടത്തുന്ന സല്‍ക്കാരത്തില്‍ മാര്‍ജൂരി ജൂണ്ടില്ല റൊസേക്യുവിന്റെ ബന്ധുക്കളുമെത്തും.

അബുദാബിയിലെ ആഡംബര ഹോട്ടലില്‍ ഉദ്യോഗസ്ഥനാണ് ജൂണ്‍. ഇതേ ഹോട്ടലില്‍ ഫ്രണ്ട് ഓഫീസ് മാനേജരാണ് മാര്‍ജൂരി. മേയ് 5ന് നവദമ്പതികള്‍ അബുദാബിയിലേക്ക് മടങ്ങും.

Exit mobile version