തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തില്‍ എന്ത് ഗൂഢാലോചന നടത്തിയാലും സര്‍ക്കാരിനെ തകര്‍ക്കാന്‍ കഴിയില്ലെന്ന് മന്ത്രി ഇപി ജയരാജന്. വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ജന പിന്തുണ കൂടിയിട്ടുണ്ടെന്നും, സാലറി ചലഞ്ച് പരാജയമല്ലെന്നും അദ്ദേഹം പറഞ്ഞു.
നവകേരള പുനര്‍ നിര്‍മ്മിതിക്കു കിട്ടുന്ന സഹായം ദുര്‍ബലപ്പെടുത്താന്‍ പല വഴികളില്‍ നിന്നായി
ശ്രമങ്ങളുണ്ടായെന്നും ഇ പി ജയരാജന് കൂട്ടിച്ചേര്‍ത്തു.
അതെസമയം ശമ്പളവിതരണം യഥാസമയം പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ട്രഷറികള്‍ രാത്രി ഒമ്പത് മണി വരെ പ്രവര്‍ത്തിക്കുമെന്നും. ഇന്ന് ട്രഷറികളിലെത്തുന്ന മുഴുവന്‍ ബില്ലുകളും ഇന്ന് തന്നെ പാസാക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. ശമ്പള വിതരണം വൈകിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
Discussion about this post