തൃശൂര്‍: എനിക്ക് വേണം തൃശ്ശൂർ മണ്ഡലം. ഇവിടെ വസിച്ചുകൊണ്ട് തൃശ്ശൂരിനെ സേവിക്കുമെന്ന് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ഇരിങ്ങാലക്കുടയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എനിക്ക് വേണം തൃശ്ശൂര്‍ മണ്ഡലം. ഇവിടെ വസിച്ചുകൊണ്ട് ഞാന്‍ തൃശൂരിനെ സേവിക്കും. തിരുവനന്തപുരത്ത് നിന്നാവില്ല ഞാന്‍ ഈ മണ്ഡലത്തെ സേവിക്കുക. ഇനി സൂത്രക്കാരാരും ഇക്കാര്യം എഴുന്നളളിക്കരുത്. നെറ്റിപ്പട്ടം ചാര്‍ത്തി തരൂ, കൊമ്പു കുലുക്കി പാര്‍ലമെന്റില്‍ ഞാനുണ്ടാകും. തെച്ചിക്കോട്ടു രാമചന്ദ്രനായി, ഗുരുവായൂര്‍ കേശവനായി പാര്‍ലമെന്റില്‍ ഞാനുണ്ടാകും’ എന്ന് സുരേഷ് ഗോപി പറഞ്ഞു.
കേരളത്തിലെ സര്‍ക്കാര്‍ ജനഹിതമല്ലാത്ത കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. പ്രളയമടക്കമുളള കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത് ഇതാണ്. അഭിമന്യൂവിനെ കൊലയ്ക്ക് കൊടുക്കുകയായിരുന്നെന്നും രാജ്യത്തിന് വേണ്ടി ജീവന് ത്യജിക്കാന്‍ പറയുന്നതിന് പകരം ജീവനോടെ നിലനില്‍ക്കാനാണ് മോഡി തന്നെ പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് പ്രാചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കോഴിക്കോടെത്തി്. നരേന്ദ്ര മോഡിയുടെ കേരളത്തിലെ ആദ്യപ്രചാരണ റാലിയാണിത്. കാസര്‍കോട് മുതല്‍ തൃശ്ശൂര്‍ വരെയുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വേദിയില്‍ അണിനിരത്തിയാണ് മോഡിയുടെ പ്രചാരണപരിപാടി.
Discussion about this post