കോട്ടയം: പീഡനക്കേസില്‍ കാമുകി കുരുക്കിയതോടെ പുറത്തിറങ്ങിയ ഉടനെ പ്രതികാരം ചെയ്യാന്‍ വെമ്പിനിന്ന കാമുകന് ചെയ്ത് കൂട്ടിയത് കോട്ടയത്തിന് തന്നെ നാണക്കേടാകുന്ന പ്രവര്‍ത്തികള്‍. ജയിലില്‍ നിന്നും ഇറങ്ങിയ ഉടനെ, കാമുകിയുമൊത്തുള്ള സ്വകാര്യ ഫോട്ടോകളും വീഡിയോയും നാടൊട്ടുക്ക് പ്രചരിപ്പിച്ചാണ് ഇയാള്‍ ഞെട്ടിച്ചത്. സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പടെ സംഭവം ചര്‍ച്ചയായതോടെ, ഫോട്ടോയും വീഡിയോയും കണ്ട് കാമുകിയും വീട്ടുകാരും ആശങ്കയിലായി.
കോട്ടയം സ്വദേശിയായ യുവാവാണ് കാമുകിയുടെ ഫോട്ടോയും വീഡിയോയും പ്രചരിപ്പിച്ചത്. രണ്ടാഴ്ച മുമ്പാണ് പീഡന കേസില്‍ അകത്തായ യുവാവ് ജയില്‍ മോചിതനായത്. ഒടുവില്‍ കാമുകനെതിരേ പീഡന കേസിനു പുറമേ മറ്റൊരു പരാതിയുമായി കാമുകി പോലീസ് സ്റ്റേഷനിലേക്ക് വീണ്ടുമെത്തി. ഇതോടെ രണ്ടു കേസില്‍ പ്രതിയായിരിക്കുകയാണ് കാമുകന്.
യുവാവ് തന്റെ കൈവശമുണ്ടായിരുന്ന യുവതിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ വഴി സുഹൃത്തുക്കള്‍ക്കും യുവതിയുടെ ബന്ധുക്കള്‍ക്കുമായി അയച്ചാണ് പ്രതികാരം ചെയ്തത്. യുവാവും യുവതിയും തമ്മില്‍ നേരത്തേ സ്നേഹത്തിലായിരുന്നപ്പോഴത്തെ ചിത്രങ്ങളാണിവ. പീഡന കേസില്‍ ഉള്‍പ്പെട്ട തനിക്കെതിരേ ഇനി ഒരു കേസ്കൂടി വന്നാലും കുഴപ്പമില്ല എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.
Discussion about this post