ടിക് ടോക് വീഡിയോ പുറത്തുവിട്ട് താന്‍ ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം ജീവിക്കാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ച് വിവാദത്തിലായ പെണ്‍കുട്ടിയും മറുപടിയായി രംഗത്തെത്തിയ കാമുകനും കുറച്ചുദിവസമായി സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ‘ഒളിച്ചോട്ടവും ഇപ്പോള്‍ ഫേസ്ബുക്ക് ലൈവിലൂടെ ആയി’ എന്ന തലക്കെട്ടില്‍ പെണ്‍കുട്ടിയുടെ വീഡിയോ ഏറെ ആഘോഷിച്ച സോഷ്യല്‍മീഡിയ പിന്നീട് പെണ്‍കുട്ടി തന്നെ പുറത്തുവിട്ട ‘ഞാന്‍ ചതിക്കപ്പെടുകയായിരുന്നു’ എന്ന വീഡിയോയും തകര്‍ത്ത് ഷെയര്‍ ചെയ്തിരുന്നു. പിന്നീട് യുവാവും വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു.
വീട്ടുകാരുടെ പീഡനം മടുത്ത് ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം ഇറങ്ങിത്തിരിക്കുന്നു എന്നായിരുന്നു ആദ്യ വീഡിയോയില്‍ പെണ്‍കുട്ടി പറഞ്ഞിരുന്നത്. വീഡിയോയില്‍ പെണ്‍കുട്ടിയുടെ കാമുകനുമുണ്ടായിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിനം തന്നെ, മറ്റൊരു വീഡിയോ പെണ്‍കുട്ടി പോസ്റ്റ് ചെയ്യുകയായിരുന്നു. തന്നെ പറഞ്ഞ് വിശ്വസിപ്പിച്ച് വീഡിയോ എടുപ്പിക്കുകയായിരുന്നെന്നും, വളരെ അത്യാവശ്യ ഘട്ടത്തില്‍ മാത്രം പുറത്തു വിടും എന്നായിരുന്നു തന്നോട് പറഞ്ഞിരുന്നതെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. തനിക്ക് തെറ്റു പറ്റിയെന്നും തന്നെ വഞ്ചിച്ചയാള്ക്കൊപ്പം ഇറങ്ങിത്തിരിക്കാനില്ലെന്നും രണ്ടാമത്തെ വീഡിയോയില്‍ പെണ്‍കുട്ടി പറയുന്നുണ്ട്.
എന്നാല്‍ മറുപടിയുമായി എത്തിയ പെണ്‍കുട്ടിയുടെ കാമുകന് ആരോപണങ്ങള്‍ നിഷേധിക്കുകയും, പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തന്റെ കൂടെ ഇറങ്ങിവന്നതെന്നും യുവാവ് അവകാശപ്പെട്ടിരുന്നു. ഇതോടെ ആകെ ആശയക്കുഴപ്പത്തിലായത് സോഷ്യല്‍മീഡിയയാണ്.
ഇതിനിടെ, വീഡിയോയെ കുറിച്ചും കൗമാരക്കാരുടെ വഴി തെറ്റാവുന്ന സാഹചര്യങ്ങളെ കുറിച്ചും വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ്, ആര്‍ജെയും സാമൂഹ്യപ്രര്‍ത്തകനുമായ കിടിലം ഫിറോസ്. വീഡിയോ പുറത്തു വിട്ട കാമുകന് ചെയ്തത് ആണത്വത്തിന്റെ ലക്ഷണമല്ലെന്നാണ് ഫിറോസ് പറയുന്നത്. ഇത്തരക്കാരെ വിശ്വാസത്തിലെടുക്കുന്നതിനു മുമ്പ് രണ്ടാമതൊരു വട്ടം ചിന്തിക്കണമെന്നും ഫിറോസ് പറയുന്നു.
ഫിറോസിന്റെ വീഡിയോ:
Discussion about this post