മലപ്പുറം: ഇസ്ലാം മതത്തിലേക്ക് മാറിയതിന്റെ പേരില്‍, കൊല ചെയ്യപ്പെട്ട കൊടിഞ്ഞി ഫൈസലിന്റെ അനന്തരവന്മാര്‍ക്കെതിരെ ആര്‍എസ്എസ് വധഭീഷണി. ഫൈസലിന്റെ മരണത്തോടെ ഇസ്ലാം മതം സ്വീകരിച്ച ഇളയ സഹോദരിയുടെ മക്കള്ക്കുനേരെയാണ് ആര്‍എസ്എസ് വധഭീഷണി മുഴക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കൊടിഞ്ഞി ഫാറൂഖ് നഗര്‍ പൊന്നാട്ടില്‍ ബൈജു എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനാണ് കുട്ടികളെ വധിക്കുമെന്നും എല്ലാത്തിനേയും നുള്ളികളയുമെന്നും ഭീഷണി മുഴക്കിയത്. ഇത് സംബന്ധിച്ച് തിരൂരങ്ങാടി സിഐക്ക് സഹോദരിയും മകനും പരാതി നല്കി. കഴിഞ്ഞ ദിവസം രാത്രി പള്ളിയില്‍ നമസ്കാരം കഴിഞ്ഞ് തിരിച്ച് വരുമ്പോഴായിരുന്നു ഇവര്ക്കെതിയെ ഭീഷണി മുഴക്കിയത്.
നേരത്തെ ഫൈസലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളെ തിരൂരങ്ങാടി പോലീസ് ചോദ്യം ചെയ്തിരുന്നു. വധഭീഷണി മുഴക്കിയത് സംബന്ധിച്ച് പരാതി ലഭിച്ചതായി തിരൂരങ്ങാടി സിഐ സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഫൈസലിന്റെ കുടുംബത്തിലെ എട്ടംഗങ്ങള്‍ കഴിഞ്ഞ വര്‍ഷമാണ് ഇസ്ലാം മതം സ്വീകരിച്ചത്.
Discussion about this post