ന്യൂഡല്‍ഹി:ലാവ്ലിന് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ജനുവരിയിലേക്ക് മാറ്റി. ജനുവരി രണ്ടാം വാരം അന്തിമ വാദം എപ്പോള്‍ തുടങ്ങാമെന്ന ഉത്തരവിറക്കുമെന്നു കോടതി വ്യക്തമാക്കി. സിബിഐ മുഖ്യമന്ത്രി പിണറായി വിജയനെ എസ്എന്‍സി ലാവ്ലിന് കേസില്‍ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീല്‍ സമര്‍പ്പിച്ചത് .
കേസ് മാറ്റി വെച്ചത് ജസ്റ്റിസുമാരായ എന്‍വി രമണ, എം ശാന്തന ഗൗഡര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ തീരുമാനമായിരുന്നു .എല്ലാ ഹര്‍ജികളും കോടതി ഫയലില്‍ സ്വീകരിച്ചു എന്നും ഇതെല്ലം ഒരുമിച്ച് പരിഗണിക്കപ്പെടും എന്നും കോടതി വ്യക്തമാക്കി .
Discussion about this post