എടക്കര: ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ പ്രചാരണം ചൂട് പിടിപ്പിക്കുകയാണ്. ഇപ്പോള്‍ വിവാഹ വേദികളും പ്രചാരണവേദിയായി മാറുകയാണ്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി മാഠാരി രാജീവിന്റെ വിവാഹമാണ് തെരഞ്ഞെടുപ്പ് വേദിയായത്.
മുന്‍ കൂട്ടി തീരുമാനിച്ച വിവാഹമായിരുന്നു രാജീവിന്റേത്. എന്നാല്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വാര്‍ത്ത പുറത്ത് വന്നതോടെ വിവാഹത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ഉള്‍പ്പെടുത്തുകയായിരുന്നു. കടുത്ത രാഹുല്‍ ഗാന്ധി ആരാധകനാണ് രാജീവ്.
താലികെട്ട് കഴിഞ്ഞയുടന്‍ രാജീവും വധുവും രാഹുല്‍ ഗാന്ധിക്ക് വോട്ടഭ്യര്‍ഥിച്ചുള്ള കത്ത് വിതരണം ചെയ്തു. വിവാഹ വേദിയിലും രാഹുല്‍ ഗാന്ധിയുടെ പോസ്റ്ററുകള്‍ നിറഞ്ഞിരുന്നു. വധുവരന്മാരെ ആശീര്‍വദിക്കുന്നതിന് എഐസിസി സെക്രട്ടറി സലിം അഹമ്മദും ആര്യാടന് മുഹമ്മദും ഉള്‍പ്പെടെയുളള നേതാക്കളുമെത്തിയുന്നു.
Discussion about this post