വയനാട്ടില്‍ രാഹുലിനെതിരെ സിപിഎമ്മിന്റെ കര്‍ഷക മാര്‍ച്ച് ഇന്ന്!

കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്ക് കാരണം കോണ്‍ഗ്രസിന്റെ ഉദാരവല്‍ക്കരണ നയങ്ങളാണെന്നാരോപിച്ചുള്ള പ്രമേയവും ഇന്ന് പാസാക്കും.

വയനാട്: അമേഠിയ്ക്ക് പുറമെ വയനാട്ടില്‍ ജനവിധി തേടുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഇന്ന് ഇടത് സംഘടനകളുടെ ലോംഗ് മാര്‍ച്ച് നടത്തും. വയനാട്ടിലെ പുല്‍പ്പള്ളിയില്‍ ഇടതു മുന്നണിയിലെ വിവിധ കര്‍ഷക സംഘടനകള്‍ ഇന്ന് കര്‍ഷക പാര്‍ലമെന്റും കര്‍ഷക മാര്‍ച്ചും നടത്തും.

കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്ക് കാരണം കോണ്‍ഗ്രസിന്റെ ഉദാരവല്‍ക്കരണ നയങ്ങളാണെന്നാരോപിച്ചുള്ള പ്രമേയവും ഇന്ന് പാസാക്കും. മഹാരാഷ്ട്രയിലെ കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം അശോക് ധാവ്‌ളെ, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി സായ്‌നാഥ് തുടങ്ങിയവര്‍ കര്‍ഷക പാര്‍ലമെന്റില്‍ പങ്കെടുക്കും. തുടര്‍ന്ന് പുല്‍പ്പള്ളിയില്‍ നടക്കുന്ന കര്‍ഷക മാര്‍ച്ചില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version